രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് സംവിധാനത്തില്‍ വലിയ മാറ്റത്തിന് കേന്ദ്ര സര്‍ക്കാര്‍ ആലോചന. നിലവില്‍ 20 വര്‍ഷമായി നിശ്ചയിച്ചിരിക്കുന്ന ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി, ലൈസന്‍സ് ഉടമയ്ക്ക് 50 വയസ്സ് തികയുന്നത് വരെയാക്കി ഉയര്‍ത്തുന്നതിനാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പരിഗണിക്കുന്നത്. നിലവിലെ ചട്ടപ്രകാരം ഡ്രൈവിങ് ലൈസന്‍സ് 20 വര്‍ഷത്തേക്ക് സാധുവാണ്. കാലാവധി പൂര്‍ത്തിയായാല്‍ ലൈസന്‍സ് പുതുക്കുന്നതിനായി അപേക്ഷിക്കുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും വേണം. പുതിയ നിര്‍ദേശം നടപ്പായാല്‍ ലൈസന്‍സ് ലഭിച്ച ശേഷം 50 വയസ്സ് വരെ അത് സാധുവായിരിക്കുമെന്നതിനാല് ആര്‍ടിഒ ഓഫീസുകളിലെ നടപടിക്രമങ്ങളും പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകളും ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തല്‍.
ഡ്രൈവിങ് ലൈസന്‍സിന് 50 വയസ്സ് വരെ കാലാവധി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
ജോവാൻ മധുമല
0
Tags
Top Stories