പാമ്പാടി ഇലക്കൊടിഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു,



പാമ്പാടി: ഇലക്കൊടിഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട കുറിയന്നൂർ കൊന്നോക്കാലിൽ തൊള്ളായിരക്കുഴിയിൽ വേങ്ങപ്പാറ ഷിബു ടി തോമസാ(36) മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു അപകടമുണ്ടായത്. പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാ പിതാവിനെ സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു ഷിബു. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ കാറും ബൈക്കും ഇടിയ്ക്കുകയായിരുന്നു.
കാർ ഓടിച്ചത് കുറ്റിക്കൽ മൈലക്കാട്ട് വീട്ടിൽ ക്രിസൺ ആയിരുന്നു  ഇയാൾക്കെതിരെ പാമ്പാടി പോലീസ് കേസടുത്തു മെഡിക്കൽ പരിശോധനയിൽ  ഇയാൾ ലഹരി ഉപയോഗിച്ചാണ് വാഹനം ഓടിച്ചത് എന്ന് തെളിഞ്ഞു 
 ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിനെ പാമ്പാടി താലൂക്ക്  ആശുപത്രിയിൽ എത്തിച്ച് പ്രാധമിക ചികിത്സ നൽകി തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ് അയച്ചു അവിടെ വച്ച് ഇന്നലെ രാവിലെ 8 മണിയോടെ  മരിക്കുകയായിരുന്നു. പിതാവ് : പരേതനായ വി.എം ബാബു. മാതാവ് : തങ്കമ്മ. ഭാര്യ: ഇടയരിക്കപ്പുഴ കരിമ്പനാകുഴിയിൽ ദിൽജ. മക്കൾ: ഷിദില. സംസ്‌കാരം നാളെ ജൂൺ 30 ന് ഉച്ചയ്ക്ക് 12 ന് ഇന്ത്യ ക്രിസ്റ്റ്യൻ ചർച്ചിന്റെ വെള്ളയിൽ സെമിത്തേരിയിൽ.
أحدث أقدم