ശിവസൂര്യയുടെ കൊലപാതകത്തിൽ എല്ലാ പ്രതികളും പിടിയിൽ; കൊലയ്ക്ക് കാരണം…






തിരുവനന്തപുരം : നരുവാമൂട് 18കാരൻ ശിവസൂര്യയുടെ കൊലപാതകത്തിൽ എല്ലാ പ്രതികളും പിടിയിൽ. കാർത്തിക്, അജിത്, ആരോമൽ, പ്രിയദർശൻ എന്നിവരാണ് പിടിയിലായത്. ഒന്നര വർഷം മുമ്പ് പ്രതികളുമായി ടർഫിലുണ്ടായ തർക്കമാണ് ശിവസൂര്യയുടെ കൊലപാതകത്തിന് കാരണമായ വഴക്കിലേക്ക് നയിച്ചതെന്നാണ് പ്രതികൾ മൊഴി നൽകിയത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തർക്കം പിന്നീട് സംഘർഷത്തിലേക്ക് എത്തുകയും, യുവാവ് കണ്ണാടി ചില്ലുകള്‍ തറച്ച്‌ കൊല്ലപ്പെടുകയുമായിരുന്നു. യുവാവിനെ പ്രതികൾ ടെക്സ്റ്റൈൽസ് ഷോപ്പിന്റെ ചില്ലിലേക്ക് പിടിച്ചുതള്ളുകയായിരുന്നു. ചോരവാർന്നൊഴുകുന്ന നിലയില്‍ യുവാവിനെ ബൈക്കിലിരുത്തി പ്രതികളാണ് ആശുപത്രിയിലെത്തിച്ചത്.
أحدث أقدم