കശ്മീരിലെ പൂഞ്ചില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് സ്‌ഫോടനം; രണ്ട് സൈനികർക്ക് പരിക്ക്


ജമ്മുകശ്മീര്‍ പൂഞ്ചില്‍ ഗ്രെനേയ്ഡ് പൊട്ടിത്തെറിച്ച് സ്‌ഫോടനം. അപകടത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പരിശീലനത്തിനിടയില്‍ ഗ്രെനേയ്ഡ് പൊട്ടിത്തെറിക്കുകയായിരുന്നു. പൂഞ്ചിലെ നിയന്ത്രണരേഖയായ ലൈന്‍ ഓഫ് കണ്‍ട്രോളിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സൈനികരുടെ ആരോഗ്യനില തൃപ്തമാണെന്നാണ് വിവരം.

أحدث أقدم