ചികിത്സയ്ക്ക് വീട്ടില്‍ വെച്ചിരുന്ന പണവും പത്തു പവന്‍ സ്വര്‍ണവും മോഷണം പോയി



        

ഇടുക്കി മൂന്നാറില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും മോഷണം പോയതായി പരാതി. ഒരു ലക്ഷത്തി എഴുപതിനായിരം രൂപയും പത്ത് പവന്‍ സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത്. മൂന്നാര്‍ നെയ്മക്കാട് എസ്റ്റേറ്റില്‍ ആണ് സംഭവം. ലയത്തില്‍ താമസിക്കുന്ന മാരിസാമി- കാളിയമ്മ ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ജോലിക്കായി വീട്ടില്‍ നിന്ന് പോയ കാളിയമ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പൂട്ടു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഒച്ചവെച്ച് സമീപത്തെ ആളുകളെ കൂട്ടി നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി എഴുപതിനായിരം രൂപയും പത്ത് പവന്‍ സ്വര്‍ണവും നഷ്ടമായതായി വ്യക്തമായത്


أحدث أقدم