മണർകാട്സെന്റ് മേരീസ് ഹോസ്പിറ്റലിൽ പുതിയ ഒ.പി.ഡി. ബ്ലോക്ക് മന്ദിരം കൂദാശ ചെയ്തു


​മണർകാട്: മണർകാട് സെന്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ഒ.പി.ഡി. (OPD) ബ്ലോക്കിന്റെ കൂദാശ കർമ്മം   നിർവ്വഹിച്ചു. 08/06/2026 തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങിൽ യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപൻ അഭി. ഡോ തോമസ് മോർ തീമോത്തിയോസ് തിരുമനസ്സ് കൂദാശ കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.

​രോഗികൾക്ക് കൂടുതൽ വേഗത്തിലും സുഗമമായും മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നത്. വിശാലമായ കാത്തിരിപ്പ് കേന്ദ്രം, അത്യാധുനിക കൺസൾട്ടേഷൻ റൂമുകൾ, വിപുലമായ ഒ.പി. സൗകര്യങ്ങൾ എന്നിവ ഈ പുതിയ മന്ദിരത്തിന്റെ പ്രത്യേകതകളാണ്. മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജെസ്സി ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമാൻ കെ കെ തോമസ് കുന്നേൽ,
​ഹോസ്പിറ്റൽ മാനേജർ റവ. ഫാ. ഗീവർഗീസ് നടുമുറിയിൽ,ഹോസ്‌പിറ്റൽ സെക്രട്ടറി ശ്രീ രഞ്ജിത്ത് കെ ഏബ്രഹാം കാരക്കാട്ട്, മണർകാട് പള്ളി സഹവികാരിമാരായ റവ ഫാ കെ. കുര്യാക്കോസ് കാലായിൽ,റവ ഫാ എം. ഐ.തോമസ് മറ്റത്തിൽ, റവ  ഫാ കുര്യൻ മാത്യു വടക്കേ പറമ്പിൽ,റവ ഫാ സനോജ് കരോട്ടെക്കുറ്റ്,  റവ ഫാ ലിറ്റൂ  ജേക്കബ് തണ്ടാശ്ശേരിയിൽ  കത്തീഡ്രൽ ട്രസ്റ്റിമാരായ ശ്രീ. ഈ.വി കുറിയിയാക്കോസ് ഇടച്ചേരിയിൽ, ശ്രീ.ബിജു വർഗ്ഗീസ് കന്നുകുഴിയിൽ, ശ്രീ. സ്കറിയാച്ചൻ പി.എ പള്ളത്ത്‌, കത്തീഡ്രൽ സെക്രട്ടറി ശ്രീ. തോമസ് ഉമ്മൻ പള്ളത്തറ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഹോസ്പിറ്റൽ ഗവേണിംഗ് ബോർഡ് അംഗങ്ങൾ,  വകുപ്പ് മേധാവികൾ, ഡോക്ടർമാർ, മറ്റ് ജീവനക്കാർ, മണർകാട് പള്ളി ഇടവക അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പുതിയ ബ്ലോക്ക് പ്രവർത്തനസജ്ജമാകുന്നതോടെ പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ സേവനം ഉറപ്പാക്കാൻ സാധിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
أحدث أقدم