മദ്യനികുതി കുറച്ചതിൽ വിമർശനവുമായി എ എ റഹീം…



        

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന സർക്കാർ നികുതി കുറച്ചതിനെ വിമർശിച്ച് എ റഹീം എം പി. പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന്!! ഇത് ദുരൂഹമാണെന്നും എ റഹീം കുറ്റപ്പെടുത്തുന്നുണ്ട്. നികുതി കുറച്ചതിന് പിന്നിൽ കോടികളുടെ അഴിമതിയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എ റഹീം സംസ്ഥാന സർക്കാരിനെ വിമർശിച്ചിട്ടുണ്ട്. സാധാരണ ജനങ്ങളോട് സർക്കാർ ചെയ്യുന്ന അനീതിയാണ് ഇതെന്ന് റഹീം പോസ്റ്റിൽ പറയുന്നു. 251 ശതമാനം എന്ന ഉയർന്ന നിരക്കിൽ സംസ്ഥാനം ഈടാക്കിയിരുന്ന നികുതിയാണ് 120 മുതൽ 175 ശതമാനം വരെയുള്ള നികുതി ഘടനയിലേക്ക് സർക്കാർ ഇപ്പോൾ വെട്ടിക്കുറച്ചിരിക്കുന്നത്.


أحدث أقدم