കോട്ടയം കുറിച്ചി പോളച്ചിറയിൽ വീടിന്റെ ജനലിന്റെ അഴി അറുത്തുമാറ്റി മോഷണം.


കോട്ടയം: കുറിച്ചി പോളച്ചിറയിൽ വീടിന്റെ ജനലിന്റെ അഴി അറുത്തുമാറ്റി മോഷണം. വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ സ്വർണ മാല മോഷണം പോയതായി പരാതി. കഴിഞ്ഞ 31 ന് പുലർച്ചെയാണ് മോഷണം നടന്നതായി പരാതി ഉയർന്നിരിക്കുന്നത്. കുറിച്ചി പോളച്ചിറ തെക്കേപ്പുരയിൽ ശരത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. ശരത്തും പിതാവും ഭാര്യയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഭാര്യ സ്വന്തം വീട്ടിൽ പോയിരുന്ന ദിവസമാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. പുലർച്ചെ നടക്കാൻ പോയ ശേഷം ശരത്തും പിതാവും തിരികെ എത്തിയപ്പോഴാണ് ജനൽ പാളി അറുത്തിട്ടിരിക്കുന്നതായി കണ്ടത്. തുടർന്ന് ഇവർ വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ മാല നഷ്ടടമായത്. തുടർന്ന് ഇവർ വിവരം ചിങ്ങവനം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ചങ്ങനാശേരി ഡിവൈഎസ്പി എ.ആഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്
أحدث أقدم