
കൊല്ലം: കൊല്ലം നഗരത്തിൽ കമ്മീഷണർ ഓഫീസിന് സമീപം കിടന്നുറങ്ങുകയായിരുന്ന വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി ‘സീരിയൽ കില്ലറാ’ണോ എന്ന് സംശയിച്ച് പോലീസ്. തമിഴ്‌നാട് സ്വദേശിയായ വിജു സുരേഷിനെ കഴിഞ്ഞ ദിവസം വാൽപ്പാറയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഇയാൾ തമിഴ്‌നാട്ടിൽ പോലീസിന്റെ നോട്ടപ്പുള്ളിയും നിരവധി കേസുകളിലെ പ്രതിയുമാണെന്നാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന വിവരം. നാടോടിയായി അലഞ്ഞുതിരിഞ്ഞു നടന്ന് കുറ്റകൃത്യങ്ങൾ ചെയ്യുന്നതാണ് ഇയാളുടെ രീതി. വഴിപോക്കരോടും മറ്റും പണം ആവശ്യപ്പെടുകയും, നൽകാത്തവരെ ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്ന സ്വഭാവക്കാരനാണ് വിജു സുരേഷ്.
പ്രതി വിജു സുരേഷ് മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല എന്നതാണ് പോലീസിനെ ഏറ്റവും കൂടുതൽ കുഴക്കുന്നത്. ഫോൺ ഇല്ലാത്തതിനാൽ തന്നെ പല കുറ്റകൃത്യങ്ങൾ നടത്തുമ്പോഴും സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം ഇയാളിലേക്ക് എത്താറില്ല. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിനായി ചരക്കു വാഹനങ്ങളിലും ബൈക്കുകളിലും ലിഫ്റ്റ് ചോദിച്ചാണ് ഇയാൾ യാത്ര ചെയ്യാറുള്ളത്. കൊല്ലം നഗരത്തിലെ കൊലപാതകത്തിന് പുറമേ, ജില്ലയിലെ കല്ലുവാതുക്കലിൽ നടന്ന മറ്റൊരു വയോധികന്റെ കൊലപാതകത്തിലും ഇയാൾക്ക് പങ്കുണ്ടോ എന്ന് പോലീസ് ഇപ്പോൾ പരിശോധിച്ചുവരികയാണ്. കല്ലുവാതുക്കൽ പഞ്ചായത്ത് ഓഫീസിന് സമീപം നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലാണ് പാരിപ്പള്ളി തൊളിക്കോട് സ്വദേശി രവീന്ദ്രൻ (65) എന്ന വയോധികനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറങ്ങിക്കിടക്കുമ്പോൾ തലയ്ക്കേറ്റ കനത്ത അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. തുടർന്ന് പോലീസ് ഇത് കൊലപാതകമായി രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
രവീന്ദ്രന്റെ കൊലപാതകത്തിന് പിന്നിലും വിജു സുരേഷിന്റെ കൃത്യമായ ഇടപെടലുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കൊല്ലം സിറ്റി പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ഇയാൾ കൂടുതൽ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും പോലീസ് ഊർജിതമായ