കൊപ്പം (പാലക്കാട്)കുവൈത്തിലെ താമസസ്‌ഥലത്തെ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ് കൊപ്പം കിഴ്മുറി സ്വദേശിയായ യുവാവ് മരിച്ചെന്ന് ബന്ധുക്കൾക്കു വിവരം ലഭിച്ചു.
കിഴ്മുറി താനിക്കുന്നത്ത് അർജുൻ (25) ആണു മരിച്ചത്.
കുവൈത്തിലെ സാൽമിയയിൽ ഇവർ താമസിക്കുന്ന കെട്ടിടത്തിന്റെ പത്താംനിലയിൽ നിന്ന് അബദ്ധത്തിൽ വീണതാണെന്നാണു വിവരം.
ഇക്കഴിഞ്ഞ ഒൻപതിനാണു സംഭവം. കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചെന്നാണു ബന്ധുക്കൾക്കു വിവരം ലഭിച്ചത്. സാൽമിയയിൽ ഹോട്ടൽ ഉദ്യോഗസ്ഥനായിരുന്നു. ഒരുവർഷം മുൻപാണ് കുവൈത്തിലേക്കു പോയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം കിഴ്‌മുറിയിലെ വീട്ടിൽ എത്തിച്ചു സംസ്കാരം നടത്തുമെന്നു ബന്ധുക്കൾ അറിയിച്ചു. ടി.രവീന്ദ്രകുമാറിന്റെയും കിഴ്‌മുറി അങ്കണവാടി അധ്യാപിക സജിതകുമാരിയുടെയും മകനാണ്. സഹോദരങ്ങൾ: സുരഭി, സുവർണ്ണ