
കുട്ടനാട് മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍. പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്നും കുട്ടനാടിന്റെ വികാരം കണക്കിലെടുത്ത് അവധി അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അവധി തന്നില്ലെങ്കിലും കുട്ടനാടിന് അന്ന് അവധിയായിരിക്കുമെന്നും റെജി ചെറിയാന്‍ വ്യക്തമാക്കി.
400 വര്‍ഷത്തെ പഴക്കമുള്ള മൂലം വള്ളംകളിയാണ്. അവധി വേണം എന്ന് എനിക്ക് കൂടി തോന്നിയ കാര്യമായതുകൊണ്ടാണ് സബ്മിഷനിലൂടെ ഉന്നയിച്ചത്. സര്‍ക്കാര്‍ അത് പരിഗണിക്കാം എന്നാണ് എനിക്ക് തന്ന മറുപടി. പിന്നെ രാവിലെ മാധ്യമങ്ങളാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞു എന്ന് പറയുന്നത്. എന്താണ് ഇതിന്റെ യാഥാര്‍ഥ്യം എന്നറിയില്ല. കുട്ടനാടിന്റെ ഒരു ഉത്സവമായിട്ട് മാറുന്ന ദിവസമാണ്. അവധി ഔദ്യോഗികമാക്കാന്‍ മാത്രമേ നമ്മള്‍ പറഞ്ഞുള്ളൂ. പക്ഷേ നടക്കും എന്നാണ് ഇപ്പോഴുമെന്റെ പ്രതീക്ഷ – അദ്ദേഹം വ്യക്തമാക്കി.