സിഎംആർഎൽ – എക്സാലോജിക് ഇടപാട്…. ഇ ഡി അന്വേഷണത്തിന് സ്റ്റേ ഇല്ല…ഹർജിയിൽ പൂർണ്ണ വാദം കേൾക്കാൻ ഹൈക്കോടതി




കൊച്ചി: രാഷ്ട്രീയ-വ്യവസായ മേഖലകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരും. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കേസിൽ ഇ ഡി അന്വേഷണത്തിന് സ്റ്റേ നൽകാൻ വിസമ്മതിച്ച കോടതി, ഹർജിയിൽ മുഴുവൻ വാദവും കേട്ട ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി. കേന്ദ്ര അന്വേഷണ ഏജൻസിയുടെ നടപടികൾക്കെതിരെ ശക്തമായ വാദങ്ങളാണ് സിഎംആർഎൽ കോടതിയിൽ ഉന്നയിച്ചത്.

കേസിൽ നിലവിൽ എഫ്‌ഐആറോ മറ്റ് കുറ്റകൃത്യങ്ങളോ രേഖപ്പെടുത്താതെയാണ് ഇ ഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തങ്ങളുടെ അധികാരപരിധി മറികടന്നാണ് ഇഡിയുടെ ഇപ്പോഴത്തെ നീക്കങ്ങൾ. ഇ ഡി അയച്ചിരിക്കുന്ന സമൻസുകൾ കേവലം വിവരശേഖരണത്തിനപ്പുറം കടുത്ത അന്വേഷണ സ്വഭാവമുള്ളതാണെന്നും സിഎംആർഎൽ കോടതിയെ ബോധിപ്പിച്ചു. എന്നാൽ ഈ വാദങ്ങൾ പരിഗണിച്ച് അന്വേഷണം ഉടനടി സ്റ്റേ ചെയ്യാൻ കോടതി തയ്യാറായില്ല. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇരുപക്ഷത്തിന്റെയും വിശദമായ വാദമുഖങ്ങൾ പൂർണ്ണമായി കേട്ട ശേഷം മാത്രമേ അന്തിമ വിധി പ്രസ്താവിക്കൂ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.

أحدث أقدم