ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു….




ഇടുക്കി: ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന അഞ്ചു നില കെട്ടിടമാണ് നിലം പൊത്തിയത്. സംഭവത്തിൽ ആളപായമൊന്നുമില്ല. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല. പാമ്പനാർ സ്വദേശി ആഗ്നൽ എന്ന ആളുടെ കെട്ടിടമാണിത്. നിർമാണത്തിലെ അപാകത ആണ് അപകടത്തിനു കാരണം എന്നാണ് നിഗമനം.
Previous Post Next Post