ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥിനി ജീവനൊടുക്കി….




തൃശ്ശൂര്‍: ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കോട്ടയം സ്വദേശിനിയായ സ്‌നേഹ പൗലോസ് (20) ആണ് മരിച്ചത്. ആശുപത്രിക്ക് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാം നിലയില്‍ നിന്നാണ് വിദ്യാർത്ഥിനി താഴേക്ക് ചാടിയത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്നേഹയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post