കുവൈത്ത് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം നടത്തിയത് മനഃപൂർവമെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ട് കുവൈറ്റ്



 ഫോട്ടോ കടപ്പാട് : X 


കുവൈത്ത് സിറ്റി:  കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയത് കൃത്യമായ കണക്കുകൂട്ടലുകളോടെയുള്ള മനഃപൂർവമായ ഡ്രോൺ ആക്രമണമാണെന്ന് യുഎസ് സൈന്യം വ്യക്തമാക്കി.
യുഎസിന്റെ ഇന്റർസെപ്റ്റർ മിസൈൽ പതിച്ചാണ് വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതെന്ന ഇറാന്റെ വാദം യുഎസ് പൂർണമായും തള്ളി. എന്നാൽ, കുവൈത്ത് വിമാനത്താവളത്തെ തങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നാണ് ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ വിശദീകരണം. ഇറാൻ മിസൈലുകൾ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട യുഎസിന്റെ പാട്രിയറ്റ് മിസൈൽ സംവിധാനത്തിലുണ്ടായ തകരാറാണ് പാസഞ്ചർ ടെർമിനലിന് കേടുപാടുകൾ വരുത്തിയതെന്നും ഇറാൻ ആരോപിക്കുന്നു.
ഇറാൻ നടത്തിയ ഈ ആക്രമണങ്ങളിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ കുവൈത്ത് വിമാനത്താവളത്തിന് സാരമായ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഇതേസമയം ബഹ്റൈന് നേരെ ഉണ്ടായ സമാനമായ ആക്രമണങ്ങൾ യുഎസും ബഹ്റൈൻ വ്യോമ പ്രതിരോധ സംവിധാനങ്ങളും ചേർന്ന് പരാജയപ്പെടുത്തി.

ഹോർമുസ് കടലിടുക്കിലെ ഇറാൻ കപ്പലിന് നേരെയും ഖെഷം ദ്വീപിലും യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായാണ് തങ്ങൾ തിരിച്ചടിച്ചതെന്ന് റെവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചു. യുഎസ്
യുഎസ് സൈനികർ താവളമടിച്ചിരിക്കുന്ന കുവൈത്തിലെ അലി അൽസാലിം വ്യോമതാവളവും ബഹ്റൈനിലെ യുഎസ് ഫിഫ്ത്ത് ഫ്ലീറ്റ് ആസ്ഥാനവുമാണ് തങ്ങൾ ലക്ഷ്യം വച്ചതെന്നാണ് ഇറാന്റെ ഔദ്യോഗിക പ്രസ്താവന. അതിനിടെ, കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ -ഒന്നിൽ ഇറാൻ ഡ്രോണുകൾ പതിക്കുന്നതിന്റെയും വിമാനത്താവളത്തിനുണ്ടായ വൻ നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങൾ കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ
 ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ടു.

Previous Post Next Post