തിരുവനന്തപുരം: കാട്ടാക്കടയിൽ മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. കുറ്റിച്ചൽ അരികിൽ സ്വദേശി വൈകാശ് (15) ആണ് മരിച്ചത്. കാട്ടാക്കട പി.ആർ. വില്യം സ്കൂളിലെ വിദ്യാർത്ഥിയാണ്.
കഴിഞ്ഞ ദിവസം വൈകാശ് പഠിക്കുന്ന സ്കൂളിലും ട്യൂഷൻ സെന്ററിലും രക്ഷിതാക്കൾ എത്തിയിരുന്നു. കുട്ടി പത്താം ക്ലാസിലാണെന്നും പഠനത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും അധ്യാപകർ രക്ഷിതാക്കളോട് നിർദ്ദേശിച്ചിരുന്നു.