വാളയാറില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു…


വാളയാറില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. വാളയാര്‍ പുലാമ്പാറ മാരിമുത്തുവാണ് (64) മരിച്ചത്. ഇക്കഴിഞ്ഞ മെയ് 26 ന് വീടിന് മുന്നില്‍ നിന്നാണ് മാരിമുത്തുവിന് പാമ്പുകടിയേറ്റത്. ബന്ധുക്കള്‍ ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു.ചികിത്സയിലിരിക്കെ ഇന്നലെ  വൈകിട്ടോടെ മരിച്ചു. നിലവില്‍ മോര്‍ച്ചറിയിലാണ് മൃതദേഹമുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും.

أحدث أقدم