കൈത്താങ്ങ് സഹായ ഹസ്ഥവുമായി മീനടം കുടുംബശ്രീ


മീനടം : മീനടം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് -ന്റെ നേതൃത്വത്തിൽ രോഗികൾക്ക് സാമ്പത്തിക സഹായം നൽകുന്ന കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ജോഷി ഫിലിപ്പ് നിർവഹിച്ചു.. മീനടം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി മിനി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.. CDS ചെയർപേഴ്സൺ ഡയാന ബോബി മുഖ്യ പ്രഭാഷണം നടത്തി.. ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീമതി ഉഷാ കുമാരി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം റെജി ചാക്കോ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പിഎം സ്‌കറിയ, പഞ്ചായത്ത്‌ അംഗങ്ങളായ N T മാത്യു, മോനിച്ചൻ കിഴക്കേടം, സൂസി രാജു, ഏലിയാമ്മ മത്തായി, ബിനീഷ് ബെന്നി, ഐപ്പ് ഈപ്പൻ, റാണി ബിനോയ്‌, നോബി കെ വി, സിന്ധു കൃഷ്ണ, സന്ധ്യ ഷീലു, മറിയാമ്മ ജോസഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു
أحدث أقدم