വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു: യുകെയിൽ ഡോക്ടർക്ക് തടവുശിക്ഷ, പ്രതി മലയാളി എന്ന് സൂചന


ലണ്ടൻ : യുകെയിൽ
സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട രണ്ട് യുവതികളെ അവരുടെ വീടുകളിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച ചെയ്ത കേസിൽ ജൂനിയർ ഡോക്‌ടർക്ക് 14 വർഷം കഠിനതടവ്. സറെയിലെ റെഡ്ഹില്ലിൽ താമസിച്ചിരുന്ന ട്രെയിനി സർജൻ സലിൽ കൊരമ്പയിലിനെയാണ് (34) ട്രൂറോ ക്രൗൺ കോടതി ശിക്ഷിച്ചത്. ജഡ്ജി സൈമൺ കാറാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്. ഇയാൾ മലയാളിയാണെന്നാണ് സൂചന.


മൂന്ന് കുറ്റങ്ങളാണ് സലിലിനെതിരെ തെളിഞ്ഞത്. രണ്ട് ഇരകളുമായി ബന്ധപ്പെട്ട കേസുകളിൽ ഏഴ് വർഷം വീതമാണ് ശിക്ഷ വിധിച്ചത്. ശിക്ഷകൾ തുടർച്ചയായി അനുഭവിക്കേണ്ടതിനാൽ പ്രതി ആകെ 14 വർഷം ജയിലിൽ കഴിയണം. കൂടാതെ, പ്രതിയുടെ പേര് ജീവപര്യന്തം ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ ഉൾപ്പെടുത്താനും കോടതി ഉത്തരവിട്ടു. 2016 മുതൽ 2021 വരെ യുകെയിലെ വിവിധ ആശുപ്രതികളിൽ കൊളോറക്ൽ, വാസ്കു‌ലർ വിഭാഗങ്ങളിൽ ട്രെയിനി സർജനായി ഇയാൾ ജോലി ചെയ്തിരുന്നു.

2023 നവംബറിൽ നടന്ന ആദ്യ വിചാരണയിലും സലിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനെതിരെ പ്രതി അപ്പീൽ നൽകിയതിനെ തുടർന്ന് അപ്പീൽ കോടതി ശിക്ഷ റദ്ദാക്കുകയും പുനർവിചാരണയ്ക്ക് ഉത്തരവിടുകയുമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പുനർവിചാരണയിലാണ് പ്രതിക്ക് വീണ്ടും ശിക്ഷ വിധിച്ചത്. 2020 ഓഗസ്റ്റിൽ നോർത്ത് ഡെവണിൽ ആദ്യ ഇരയെ പീഡിപ്പിച്ചതും ചെയ്തതും 2021 മാർച്ചിൽ കോൺവാളിൽ രണ്ടാമത്തെ ഇരയെ രണ്ട് തവണ പീഡിപ്പിച്ചതുമാണ് കേസിന് ആധാരം.
🟣🟤🟠🔵🔴🔴🔵🟣
വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ  ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ  ജോയിൻ ചെയ്യുക* 👇🏻👇🏻

https://chat.whatsapp.com/FxZKyQlhu6XAOS2SRpcozn?mode=hq2tcla

 ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് ലിങ്ക്* 👇🏻

https://www.facebook.com/profile.php?id=100064220855164
أحدث أقدم