തിരുവനന്തപുരം ന​ഗരസഭയിലെ സംഘര്‍ഷം….പൊലീസ് എഫ്ഐആറിൽ വൻ അബദ്ധം….


        


തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയിലെ സംഘര്‍ഷത്തിലുള്ള പൊലീസ് എഫ്ഐആറിൽ വൻ അബദ്ധം. പ്രതിപ്പട്ടികയിലെ സിപിഎം കൗൺസിലറുടെ പേരിൽ പിഴവ് വരുത്തി. എസ് പി ദീപക്കിന് പകരം ദീപക് ദേവ് എന്ന് എഴുതി. ഒന്നാം പ്രതിയായ എൽഡിഎഫ് പാര്‍ട്ടി നേതാവിന്‍റെ പേരാണ് തെറ്റിയത്. പിഴവ് വന്നതോടെ എഫ്ഐആര്‍ തിരുത്തുമെന്ന് പൊലീസ് അറിയിച്ചു


നഗരസഭയിൽ ഇന്നലെയാണ് സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷം ഉണ്ടായത്. ഏറ്റുമുട്ടലിൽ മേയർക്കും നിരവധി കൗൺസിലർമാർക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ മ്യൂസിയം പൊലീസ് ഇരുവിഭാ​ഗങ്ങൾക്കെതിരെയും കേസെടുത്തിരുന്നു. എൽഡിഎഫ് കൗൺസിലർ സിന്ധു ശശിയുടെ പരാതിയിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കും എതിരെയും ബിജെപി കൗണ്‍സിലര്‍ ശ്രുതിയുടെ പരാതിയിൽ എസ് പി ദീപക്, മുൻ മേയർ ശ്രീകുമാർ, വഞ്ചിയൂർ ബാബു അടക്കം അഞ്ച് പേർക്കെതിരെയുമാണ് കേസെടുത്തത്. മേയറുടെയും കാപ്പാ കേസ് പ്രതിയായ കൗൺസിലർ ആർ സുഗതൻ്റെയും രാജിയാവശ്യപ്പെട്ടുള്ള സിപിഎം സമരമാണ് സംഘർഷത്തിലേക്ക് നയിച്ചത്.


أحدث أقدم