ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി എ പത്മകുമാർ...





ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍. യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്നാണ് പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. 

ഇതിന് ചരട് വലിച്ചത് പാര്‍ട്ടിയിയിലും അന്നത്തെ ഭരണ നേതൃത്വത്തിലും സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതനാണെന്നുമാണ് വെളിപ്പെടുത്തല്‍. സിപിഐഎം നടപടി എടുക്കുമെന്ന സൂചനകള്‍ക്കിടെ ആത്മകഥ എഴുതാന്‍ പത്മകുമാര്‍ തയ്യാറെടുക്കുന്നതായും വിവരമുണ്ട്.
أحدث أقدم