മാറി മാറി ഇരിക്കുന്നത് ഭയങ്കര യോജിപ്പായത് കൊണ്ടാണല്ലോ’; നിയമസഭയിൽ ബിജെപിയെ ട്രോളി മുഖ്യമന്ത്രി

നിയസഭയിൽ ബിജെപി കക്ഷി നേതാവ് ബി ബി ഗോപകുമാറിന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. കോൺഗ്രസ് തമ്മിൽ തല്ലി പിളരുമെന്ന ബിജെപിയുടെ വിമർശനത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ’63 സീറ്റുമായി കോൺഗ്രസ് അധികാരത്തിൽ വന്നിരിക്കുകയാണ്. ഇത് തമ്മിൽ തല്ലി പിളരും. പുതിയ കേരള കോൺഗ്രസ് ഉണ്ടാവുമെന്നാണ് പറയുന്നത്. മൂന്ന് നേതാക്കന്മാരാണ് ജയിച്ച് വന്നത്. നിങ്ങൾ മൂന്ന് പേരും തമ്മിൽ നല്ല യോജിപ്പാണല്ലേ. രണ്ടു സീനിയർ നേതാക്കന്മാര്. ഒരാൾ രണ്ടാമത്തെ ബെഞ്ചിലും ഒരാളെ മൂന്നാമത്തെ ബെഞ്ചിലും ഇരുത്തിയിട്ടാണ് അങ്ങ് വന്ന് മുൻസീറ്റിൽ ഇരിക്കുന്നത്. ഭയങ്കര യോജിപ്പ് ആയതുകൊണ്ടാണല്ലോ’- മുഖ്യമന്ത്രി പരിഹസിച്ചു.

‘സിപിഎം. കോൺഗ്രസിൽ ഭയങ്കര മുഖ്യമന്ത്രി തർക്കമാണ്. കോൺഗ്രസിൽ ഭയങ്കര പ്രശ്‌നമാണ്. ഞങ്ങൾ സർക്കാരായിട്ട് പോകുകയാണ്. അതൊക്കെ ഉണ്ടാവും. ജനാധിപത്യ പാർട്ടികളിൽ അതൊക്കെ ഉണ്ടാവും. അർഹതപ്പെട്ട ഇഷ്ടംപോലെ ആളുകൾ ഇതിനകത്ത് ഉണ്ട്. എന്നേക്കാൾ അർഹതയുള്ള ആളുകൾ ഉണ്ട്. ഞാൻ ആയെന്ന് മാത്രം. ജനാധിപത്യപാർട്ടിയാണ്. നിങ്ങളുടെ പാർട്ടിയിൽ സിപിഎമ്മിൽ എല്ലാം ശാന്തമാണല്ലോ. എന്താണ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് നടക്കുന്ന കാര്യങ്ങൾ. ഞാൻ പ്രതിപക്ഷ നേതാവ് കസേരയിൽ ഇരുന്നപ്പോൾ ആരും ചോദ്യം ചെയ്തില്ല. പ്രതിപക്ഷ നേതാവിനെയും പാർട്ടി സെക്രട്ടറിയെയും പാർട്ടിയിലെ അണികളും നേതാക്കന്മാരും ചോദ്യം ചെയ്യുകയാണ്. നേതൃത്വത്തെ’- മുഖ്യമന്ത്രി സിപിഎമ്മിനും മറുപടി നൽകി

Previous Post Next Post