തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി വി രാജേഷിന്റെ കാലിൽ പ്ലാസ്റ്ററിട്ടു


കോർപ്പറേഷനിലെ സംഘർഷത്തിൽ മേയർ വി വി രാജേഷിന് പരിക്ക്. ചികിത്സ തേടിയ മേയർ കാലിൽ പ്ലാസ്റ്ററിട്ടു. മേയർ ഉൾപ്പെടെ 16 പേരാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ഡെപ്യൂട്ടി മേയർ ജി എസ് ആശാ നാഥും ചികിത്സയിലാണ്.അതേസമയം, മേയറുടെ നേതൃത്വത്തിൽ ബിജെപിയാണ് ആക്രമണം ഉണ്ടാക്കിയതെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. ഭരണപക്ഷം പ്രതിപക്ഷത്തെ ആക്രമിച്ചു. ആറ് കൗൺസിലർമാർക്ക് പരിക്കേറ്റു. മേയറെ തടയാൻ ശ്രമിച്ചിട്ടില്ലെന്നും കടത്തിവിടുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മേയർ കരുതിക്കൂട്ടി ഒരുപറ്റം ആളുകളുമായി വന്ന് ആക്രമണമുണ്ടാക്കി. സത്യാഗ്രഹത്തോട് മാന്യത കാണിക്കാൻ മേയർ തയ്യാറായില്ലെന്നും സഹപ്രവർത്തകരാണ് സത്യാഗ്രഹം നടത്തുന്നതെന്ന് മേയർ മറന്നുവെന്നും കടകംപള്ളി പറഞ്ഞു. ഇത്തരം ഗുണ്ടായിസം കൊണ്ട് കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയില്ല. ആർഎസ്എസുകാരെ കൊണ്ടുവന്ന് ചവിട്ടി ഒതുക്കാമെന്ന് കരുതേണ്ടെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.

Previous Post Next Post