ഭർതൃപീഡനം….ആറ്റുകാലിൽ യുവതി ജീവനൊടുക്കി….ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ….


തിരുവനന്തപുരം ആറ്റുകാലിലെ യുവതിയുടെ ആത്മഹത്യ. ഭർത്താവ് അതുൽ പൊലീസ് കസ്റ്റഡിയിൽ. അതുലിനെ ഫോർട്ട് പൊലീസ് ചോദ്യം ചെയ്യുന്നു. അറസ്റ്റിന് സാധ്യത. ആത്മഹത്യ പ്രേരണ പ്രേരണകുറ്റം ചുമത്തിയേക്കും. 27കാരി ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനം കാരണമെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.

ഭർത്താവ് അതുൽ മർദ്ദിച്ചത് അമ്മയെ വിളിച്ച് പറഞ്ഞതിന് ശേഷമായിരുന്നു ആരതി ആത്മഹത്യ ചെയ്തത്. അതുൽ മർദ്ദിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. വർക്കല സ്വദേശി ആരതിയും കല്ലറ സ്വദേശി അതുലും വിവാഹം കഴിച്ചത് ഒന്നരവർഷം മുമ്പ്. ആറ് മാസം മുമ്പാണ് ആറ്റുകാലിലെ വാടകവീട്ടിലേക്ക് മാറിയത്.

വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ പലകാരണങ്ങൾ പറഞ്ഞ് അതുൽ ആരതിയെ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പറയുന്നു. ആരതിയുടെ അമ്പത് പവൻ സ്വർണം പണയം വച്ചു. പണത്തിന്റെ പേരിലും സ്വർണത്തിന്റെ പേരിലും ഉപദ്രവിച്ചിരുന്നെന്നും അതുലിന് മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നെന്നും ആരതിയുടെ ബന്ധുക്കൾ പറയുന്നു. അതുലിന്റെ മർദനത്തിൽ മുറിവേറ്റതിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് ആരതി അയച്ച് നൽകിയിരുന്നു. ഇന്നലെ വഴക്കുണ്ടായതിന് പിന്നാലെ ആരതി മുറിയിൽ കയറി വാതിലടച്ചു.


أحدث أقدم