
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾ പുതിയ അധ്യയനവർഷത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ, മയക്കുമരുന്ന് മാഫിയകൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി മന്ത്രി കെ. മുരളീധരൻ. ലഹരിക്കെതിരെ സംസ്ഥാന സർക്കാർ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നിലപാട് സ്വീകരിക്കുമെന്നും കേരളത്തിൽ മയക്കുമരുന്നിന്റെ സ്വാധീനം പല രംഗത്തുമുണ്ടെന്നത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ മയക്കുമരുന്ന് സംഘങ്ങളുടെ പ്രവർത്തനം കൂടുതലായുള്ളത്. ഇതിനെതിരെ നമ്മൾ നടത്തുന്ന പോരാട്ടത്തിൽ രക്ഷിതാക്കളുടെ പൂർണ്ണമായ സഹകരണമുണ്ടാകണം. കുട്ടികളുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും, ഓരോ ദിവസവും സ്കൂൾ വിട്ടുവരുമ്പോൾ കുട്ടികളോട് അന്നന്നത്തെ സ്കൂൾ വിശേഷങ്ങൾ ചോദിച്ചറിയാൻ മാതാപിതാക്കൾ സമയം കണ്ടെത്തണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഒരു ജനപ്രതിനിധിയായി ഈ വിദ്യാലയത്തിലേക്ക് കടന്നുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, തന്റെ എം.എൽ.എ ഫണ്ടിൽ നിന്നും ഒരു ബസ് കൂടി പട്ടം സ്കൂളിന് അനുവദിക്കുമെന്നും വേദിയിൽ പ്രഖ്യാപിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ മൂന്നാമത്തെ മുഖ്യമന്ത്രിയുമായാണ് താൻ ഇപ്പോൾ വേദി പങ്കിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രവേശനോത്സവ വേദിയിലിരിക്കുമ്പോൾ തന്റെ സ്വന്തം കുട്ടിക്കാലമാണ് മനസ്സിലേക്ക് ഓടിയെത്തുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തികച്ചും വ്യക്തിപരമായ തന്റെ സ്കൂൾ-കോളേജ് ഓർമ്മകൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയിൽ അമ്മമാർക്ക് വളരെ വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാതാപിതാക്കളും അധ്യാപകരും തമ്മിൽ മികച്ച സൗഹൃദം എപ്പോഴും ഉണ്ടാകണം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മണ്ഡലം പുതിയ നവോന്മേഷത്തോടെ വേണം ഇനി മുന്നോട്ട് പോകാൻ. കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മാതാപിതാക്കളും അധ്യാപകരും പരസ്പരം പങ്കുവെയ്ക്കാൻ മടിക്കരുത്. ഓരോ കുട്ടിക്കുമുള്ള പ്രത്യേക താല്പര്യങ്ങളും കഴിവുകളും എന്താണെന്ന് കൃത്യമായി കണ്ടെത്തുക എന്നതാണ് ഇന്നത്തെ കാലത്ത് ഏറ്റവും വലിയ വെല്ലുവിളി. ലോകത്ത് ഓരോ മിനിറ്റിലും പുതിയ പുതിയ അറിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ മാറുന്ന കാലത്തിനനുസരിച്ച് കുട്ടികളെ വളർത്താൻ രക്ഷിതാക്കൾക്ക് കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സിബിഎസ്ഇ അഴിമതിയിൽ കേന്ദ്ര മന്ത്രാലയം ഇടപെടുന്നു.... ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി.... പാർലമെന്ററി സമിതി സമൻസ് അയച്ചതായി ഡീൻ കുര്യാക്കോസ് എംപി
സിബിഎസ്ഇ അഴിമതിയിൽ കേന്ദ്ര മന്ത്രാലയം ഇടപെടുന്നു.... ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി.... പാർലമെന്ററി സമിതി സമൻസ് അയച്ചതായി ഡീൻ കുര്യാക്കോസ് എംപി