ദുബായിൽ വാഹനാപകടം: മലയാളി യുവതി മരിച്ചു

പാവറട്ടി( തൃശൂർ) ദുബായിലെ
ഫുജൈറയിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാവറട്ടി പൈങ്കണ്ണിയൂർ സ്വദേശി പേർഷ്യ വീട്ടിൽ മുഹമ്മദ് ഹാരിസിന്റെ ഭാര്യ പൊന്നാനി സ്വദേശി യു.കെ.ഹൗസിൽ ഷമീമയാണ് (27) മരിച്ചത്. കബറടക്കം ഫുജൈറയിൽ നടക്കും.

കഴിഞ്ഞ 27ന് രാത്രിയാണ് അപകടം നടന്നത്. ദമ്പതികൾ നടന്നു പോകുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഭർത്താവ് മുഹമ്മദ് ഫാരിസിനും പരുക്കേറ്റെങ്കിലും രക്ഷപ്പെട്ടു. മക്കൾ: അയറിൻ, മീരാൻ.
Previous Post Next Post