പാമ്പാടി , ചേന്നംപള്ളി - കങ്ങഴ റോഡിലെ മാളിയേക്കൽ പടി, കള്ളിയാട്ടുമറ്റം പടി എന്നിവിടങ്ങളിൽ വർഷങ്ങളായി നാട്ടുകാർക്ക് വിനയായി മാറിയ മാലിന്യക്കൂമ്പാരം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നീക്കം ചെയ്തു





​പാമ്പാടി  : -  പാമ്പാടി , ചേന്നംപള്ളി - കങ്ങഴ റോഡിലെ മാളിയേക്കൽ പടി, കള്ളിയാട്ടുമറ്റം പടി എന്നിവിടങ്ങളിൽ വർഷങ്ങളായി നാട്ടുകാർക്ക് വിനയായി മാറിയ മാലിന്യക്കൂമ്പാരം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. പാമ്പാടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം അജികുമാർ, ഒൻപതാം വാർഡ് അംഗം രജനി എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
​പ്രദേശത്തെ റോഡരികിലും ഓടകളിലും മാലിന്യം തള്ളുന്നത് പതിവായത് കാൽനടയാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ ദുരിതമായിരുന്നു. പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും നിറഞ്ഞ് ദുർഗന്ധം വമിച്ചിരുന്ന ഈ പ്രദേശം പകർച്ചവ്യാധികൾ പടരാൻ കാരണമാകുമെന്ന ആശങ്ക നാട്ടുകാർക്കിടയിൽ ശക്തമായിരുന്നു. ഇതിനൊരു അടിയന്തര പരിഹാരം കാണണമെന്ന നാട്ടുകാരുടെ ശക്തമായ ആവശ്യത്തെത്തുടർന്നാണ് ജനപ്രതിനിധികൾ ഇടപെട്ടത്.
​തുടർന്ന് ജെസിബി ഉപയോഗിച്ച് റോഡരികിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു. വരും ദിവസങ്ങളിലും മാലിന്യം തള്ളുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് വാർഡ് അംഗങ്ങൾ അറിയിച്ചു. ജനങ്ങളുടെ സഹകരണത്തോടെ പ്രദേശത്തിന്റെ ശുചിത്വം തുടർന്നും ഉറപ്പുവരുത്തുമെന്നും അവർ വ്യക്തമാക്കി.




Previous Post Next Post