
ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മീറ്റ് ഫാക്ടറിയും അനുബന്ധ ഭൂമിയും പൊതുലേലത്തിൽ വിൽക്കാൻ കോടതി ഉത്തരവ്. വയനാട് നെന്മേനി മഞ്ഞാടിയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയാണ് ലേലം ചെയ്യുക. നിക്ഷേപ തുക തിരികെ നൽകാൻ കോടതി നേരത്തെ വിധിച്ചിട്ടും സൊസൈറ്റി പണം നൽകാത്തതിനെ തുടർന്ന് സുൽത്താൻ ബത്തേരി സബ് കോടതിയുടേതാണ് ഈ നിർണ്ണായക നടപടി. അടുത്ത മാസം എട്ടിന് ലേലം നടക്കും. മീനങ്ങാടി സ്വദേശികളായ മറിയാമ്മ ജോസഫ്, ജോബി കെ. മാത്യു എന്നിവർ നൽകിയ ഹർജികളിലാണ് കോടതി ഉത്തരവ്. കരാർ പ്രകാരം കാലാവധി കഴിഞ്ഞിട്ടും തങ്ങൾ നിക്ഷേപിച്ച തുകയും ലാഭവിഹിതവും തിരികെ ലഭിക്കാതെ വന്നതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്. മറിയാമ്മ അമ്പത് ലക്ഷം രൂപയും, ജോബി ഇരുപത്തിരണ്ട് ലക്ഷം രൂപയു