മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ കണക്കിലെടുത്താണ് അടിയന്തരമായി ഡ്രൈ ഡേ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തവണ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മുങ്ങിപ്പോകുന്നതാണ് കണ്ടത്. ഇക്കാര്യം കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ മുരളീധരന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.
ഷിഗെല്ല രോഗവ്യാപനത്തിനിടെ തിരുവനന്തപുരത്ത് എം പോക്‌സും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയായ 43 കാരനാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം ഇതുവരെ എട്ട് പേര്‍ക്കാണ് എം പോക്സ് സ്ഥിരീകരിച്ചത്. ഈ മാസം ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം 2, കൊല്ലം 1, എറണാകുളം 1 തൃശൂര്‍ 3 മലപ്പുറം 1, കോഴിക്കോട് 9, കണ്ണൂര്‍ 2 എന്നിങ്ങനെയാണ് ഷിഗെല്ല രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്.