ഷിഗെല്ലക്ക് നിപയ്ക്കും പിന്നാലെ സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചു…





ഷിഗെല്ലയ്ക്കും നിപയ്ക്കും പിന്നാലെ സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. സൗദിയിൽ നിന്നാണ് ഇയാൾ കേരളത്തിൽ എത്തിയത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ഈ വർഷം ആദ്യമായാണ് സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിക്കുന്നത്.അതേസമയം, പകർച്ചവ്യാധികൾ വലിയ രീതിയിൽ പിടിമുറുക്കുകയാണ് കേരളത്തിൽ. 19 പേർക്കാണ് ഇന്നലെ ഷിഗെല്ല റിപ്പോർട്ട് ചെയ്തത്. 68 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. തിരുവനന്തപുരം 2, കൊല്ലം 1, എറണാകുളം 1 തൃശൂർ 3 മലപ്പുറം 1, കോഴിക്കോട് 9, കണ്ണൂർ 2 എന്നിവടങ്ങളിലാണ് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്.
Previous Post Next Post