പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. പുലർച്ചെ രണ്ടരയോടെയാണ് അപകടം. ശിവകാശിയിൽ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്ന കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിൽ ആകെ നാലു പേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരാണ് മരിച്ചത്. ലോറിയിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. ഫയർഫോഴ്സ് സ്ഥലത്തെത്തി ലോറി ഉയർത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.