ഈ വർഷം ആദ്യമായാണ് സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിക്കുന്നത്.അതേസമയം, പകർച്ചവ്യാധികൾ വലിയ രീതിയിൽ പിടിമുറുക്കുകയാണ് കേരളത്തിൽ. 19 പേർക്കാണ് ഇന്നലെ ഷിഗെല്ല റിപ്പോർട്ട് ചെയ്തത്. 68 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. തിരുവനന്തപുരം 2, കൊല്ലം 1, എറണാകുളം 1 തൃശൂർ 3 മലപ്പുറം 1, കോഴിക്കോട് 9, കണ്ണൂർ 2 എന്നിവടങ്ങളിലാണ് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്.