മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി എം.എം മണി….


മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ് എം.എം മണി. കണ്ടാല്‍ സുന്ദരന്‍ ആണെങ്കിലും ചെകുത്താന്റെ സ്വഭാവമാണെന്നും ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളാണെന്നുമാണ് എംഎം മണിയുടെ വാക്കുകള്‍. വി.ഡി സതീശന്റെ അത്രയും നയവഞ്ചകരില്ല, ചിരി കണ്ടാല്‍ വീണു പോകും, പക്ഷേ ഒന്നാന്തരം തട്ടിപ്പുകാരനാണെന്നും മണി പറഞ്ഞു.

മൂന്നാറില്‍ നടന്ന പൊതുപരിപാടിയിലായിരുന്നു മണിയുടെ പരാമര്‍ശം. വി.എസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും ഗവണ്‍മെന്റ് നടപ്പിലാക്കിയ ക്ഷേമപ്രവര്‍ത്തനം, പാര്‍പ്പിട പദ്ധതി, പെന്‍ഷന്‍ എന്നിവയെല്ലാം തകര്‍ക്കാന്‍ വി.ഡി സതീശന്റെ ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ വിട്ടുവീഴ്ചയില്ലാതെ പോരാടുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട ബാധ്യത ഇടതുപക്ഷത്തിനുണ്ടെന്നും എം.എം മണി പറയുന്നു.

Previous Post Next Post