കൂരോപ്പടയിൽ ജല സംഭരണിയിലെ പെരുന്തേനീച്ച കൂട്... നാട്ടുകാർക്ക് ഭീഷണി ഉടൻ നശിപ്പിക്കണമെന്ന് തദ്ദേശവാസികൾ


കൂരോപ്പട : കുടിവെള്ള സംഭരണിയുടെ  മുകളിൽ എത്തിയ അതിഥികൾ നാട്ടുകാർക്ക് തലവേദനയാകുന്നു. കൂരോപ്പട പഞ്ചായത്തിലെ മാതൃമലയിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണിയുടെ മുകളിലാണ് പെരുന്തേനീച്ച കൂട് കൂട്ടിയിരിക്കുന്നത്. ജലസംഭരണിയുടെ ചുറ്റും താമസിക്കുന്നവർക്ക്  പെരുന്തേൻ ഈച്ചകൾ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ആയിരക്കണക്കിന് ഈച്ചകളാണ് കൂടുകളിൽ ഉള്ളത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സംഭരണിയുടെ താഴെയുള്ള റോഡിലൂടെ  ആശങ്കയോടെയാണ് ദിനംപ്രതി കടന്ന് പോകുന്നത്. സന്ധ്യ കഴിയുമ്പോൾ ബൾബുകൾ പ്രകാശിക്കുമ്പോൾ സമീപമുള്ള വീടുകളിലേക്ക് പറന്ന് വരാറുമുണ്ട്. ഈച്ചകൾ സമീപ വാസികളെ കുത്തിയ സംഭവമുണ്ടായിട്ടുണ്ട്.
നാട്ടുകാർക്ക് പേടിസ്വപ്നമായ പെരുന്തേനീച്ചകളെ എത്രയും വേഗം തുരത്തുന്നതിനുളള നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് ജനശ്രീ ബ്ലോക്ക് ചെയർമാൻ അനിൽ കൂരോപ്പട ആവശ്യപ്പെട്ടു.

Previous Post Next Post