കറന്റ് പോകുന്നതിന് മുൻപേ തകരാർ പരിഹരിക്കും!; ദുബായ് വൈദ്യുതി ശൃംഖലയെ നിയന്ത്രിക്കുന്നത് സൂപ്പർ സാങ്കേതിക വിദ്യ


ദുബായ്:  സമീപകാലത്തുണ്ടായ
പ്രാദേശിക സംഘർഷങ്ങളും വെല്ലുവിളികളും അയൽ രാജ്യങ്ങളിലെ ഊർജ വിതരണത്തെ ബാധിച്ചപ്പോൾ ജല, വൈദ്യുതി സേവനങ്ങൾ തടസ്സമില്ലാതെ തുടർന്നു ദുബായ്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലെയും സ്മ‌ാർട് ഗ്രിഡുകളിലെയും മുൻകരുതൽ നടപടികളാണു കരുത്തു പകർന്നതെന്നു ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വൈദ്യുതി ശൃംഖലകളിലൊന്നാണു ദുബായിലേത്. വർഷത്തിൽ ശരാശരി ഒരു മിനിറ്റിൽ താഴെ സമയം മാത്രമാണു വൈദ്യുതി തടസ്സം അനുഭവപ്പെടുന്നത്. 2017 മുതൽ തന്നെ എഐ ഉപയോഗിച്ചു പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്തതാണു ദുബായുടെ വിജയം. തകരാറുകൾ സംഭവിക്കുന്നതിനു മുൻപേ പരിഹരിക്കാൻ സാങ്കേതികവിദ്യ സഹായിക്കുന്നു.

സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക വിഭാഗത്തെത്തന്നെ സജ്ജമാക്കിയിട്ടുണ്ട്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്ക് വഴിയുള്ള ഊർജ ഉൽപാദനം വർധിപ്പിക്കുന്നു. 2030ൽ ഇതിന്റെ ശേഷി 5,000 മെഗാവാട്ടായി ഉയർത്താനാണു ലക്ഷ്യമിടുന്നത്. കൂടാതെ, ഹൈഡ്രജൻ ഊർജത്തിലും വൻ നിക്ഷേപമാണു ദുബായ് നടത്തുന്നത്. 98 ശതമാനത്തിലധികം ഉപഭോക് സംതൃപ്തി റേറ്റിങ് ദീവയ്ക്കുണ്ട്
أحدث أقدم