ബോണറ്റിൽ പിടിച്ചുതൂങ്ങി ടോൾ ജീവനക്കാരൻ, കാർ മുന്നോട്ട്; പന്തീരാങ്കാവ് ടോൾ പ്ലാസയിൽ സംഭവിച്ചത്


കോഴിക്കോട് ടോൾ ജീവനക്കാരന് നേരെ കാർ ഓടിച്ചുകയറ്റി. പന്തീരാങ്കാവ് ടോള്‍ പ്ലാസയിലാണ് സംഭവം. ബോണറ്റിൽ ജീവനക്കാരനുമായി കാർ അമ്പതു മീറ്ററോളം മുന്നോട്ടുപോയി. ടോൾ നൽകാതെ കാർ മുന്നോട്ടെടുത്തത് ജീവനക്കാരൻ തടയുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കാർ യാത്രക്കാരെ പിടികൂടാൻ ആയിട്ടില്ല.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. എറണാകുളത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. തൊട്ടുമുന്നിലുണ്ടായിരുന്ന കാറിനായി ടോൾ ബാർ പൊന്തിയപ്പോൾ യാത്രക്കാർ വാഹനം മുന്നോട്ടെടുത്തു. ജീവനക്കാരൻ തടയാൻ ശ്രമിച്ചതോടെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ബോണറ്റിൽ പിടിച്ചുനിന്നതുകൊണ്ടാണ് ജീവനക്കാരൻ രക്ഷപ്പെട്ടത്. അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് കാട്ടിയാണ് ടോൾ ജീവനക്കാർ പൊലീസിൽ പരാതി നൽകിയത്.

أحدث أقدم