ഇഡിക്ക് കഴിഞ്ഞ ദിവസം ലഭിച്ചതിനേക്കാൾ കൂടുതൽ വിശദാംശങ്ങൾ ഇന്ന് ലഭിച്ചിട്ടുണ്ടെന്ന് ഷോൺ ജോർജ്. അതിന്റ അടിസ്ഥാനത്തിലാകും ഇന്നത്തെ ചോദ്യം ചെയ്യൽ. ഇ ഡിക്ക് കൂടുതൽ ആധികാരിക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. വീണയക്ക് ഇടപാടുകൾ കൃത്യമായ ബോധ്യപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പിഎംഎൽഎ ആക്ട് പ്രകാരം വീണക്കെതിരെ എന്ത് നടപടിയെടുക്കാൻ കഴിയും എന്ന് പറയാൻ കഴിയില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു.