മുംബൈയിൽ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിന് ബോംബ് ഭീഷണി



കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് ബോംബ് ഭീഷണി. ഇതിന്റെ അടിസ്ഥാനത്തിൽ മുംബൈ – കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ ബോംബ് സ്‌ക്വഡ് പരിശോധന നടത്തി. ഇന്ന് വൈകീട്ട് 3.20 ന് മുംബൈയിൽ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിനകത്ത് നിന്നും ലഭിച്ച പേപ്പർ കഷ്ണത്തിലാണ് ബോംബ് ഭീഷണി കണ്ടെത്തിയത്. ഐസോലേഷൻ മേഖലയിൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയത്. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സിഐഎസ്എഫിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കണ്ണൂർ പൊലീസ് സ്റ്റേഷനിലെ ബോംബ് സ്‌ക്വാഡ് അടക്കം എത്തി വിമാനത്തിനകത്ത് പരിശോധന നടത്തി. വ്യാജ ബോംബ് ഭീഷണിയാണെന്നാണ് പൊലീസിന്റെ നിഗമനം.

أحدث أقدم