ഉയർന്ന വിലയ്ക്ക് വൈദ്യുതി… പ്രതിസന്ധിയിൽ നി‍ർണായക യോ​ഗം നാളെ


സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ്റെ നി‍ർണായക യോ​ഗം നാളെ ചേരും. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ കമ്മീഷൻ ഈ സിറ്റിംഗിൽ വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം അപേക്ഷ പരിഗണിച്ചപ്പോൾ കെഎസ്ഇബിയെ കമ്മീഷൻ കുറ്റപ്പെടുത്തിയിരുന്നു. വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബി സ്വീകരിക്കുന്ന നടപടികൾ ശരിയാകുന്നില്ലെന്നായിരുന്നു റെഗുലേറ്ററി കമ്മീഷൻ്റെ വിമർശനം. തുടർന്ന് കെഎസ്ഇബിയോട് കൂടുതൽ വിവരങ്ങൾ ഹാജരാക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വീണ്ടും അപേക്ഷ പരി​ഗണിക്കുന്നത്.

Previous Post Next Post