സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങി എക്സൈസ് സംഘം; ഒരാൾക്ക് ദേഹാസ്വാസ്ഥ്യം


        

കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് തകരാറിലായി ആറ് എക്സൈസ് ഉദ്യോഗസ്ഥർ അകപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് എത്തിയപ്പോഴാണ് ലിഫ്റ്റ് പെട്ടെന്ന് പ്രവർത്തനരഹിതമായത്. അടച്ചിട്ട മുറിക്കുള്ളിലെ ചൂടും വായുസഞ്ചാരക്കുറവും കാരണം കുടുങ്ങിയവരിൽ ഒരു ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു.

ഉടൻ മറ്റുജീവനക്കാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് വെള്ളിമാടുകുന്ന് യൂണിറ്റ് എത്തി ഹ്രൈഡ്രോളിക് സ്പ്രെഡർ ഉപകരണം ഉപയോഗിച്ച് ലിഫ്റ്റ് തുറന്നാണ് ഉദ്യോഗസ്ഥരെ പുറത്തെത്തിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.ബാബുവിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ ജിതേഷ്, അനീഷ്, ജിതിൻബാബു, സുബിൻ, അഷറഫ്, ഹോം ഗാർഡ് സത്യൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Previous Post Next Post