സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ…


കോട്ടയം: യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ചൊല്ലിയതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആർഎസ്എസ്, സംഘ്പരിവാർ താൽപര്യങ്ങളെ ഗവർണർ താലോലിച്ചുകൊണ്ടുപോകുമ്പോൾ അതിനെതിരായി നേരിയ ശബ്ദം പോലും ഉയർത്താൻ യുഡിഎഫ് തയ്യാറാകുന്നില്ലെന്ന് പിണറായി കുറ്റപ്പെടുത്തി. ഗവർണർ നിർബന്ധിച്ചതിനാലാണെന്നാണ് കാരണമായി അവർ പറയുന്നതെന്നും ജനവിധിയുടെ പേരിൽ നിഗൂഢമായ അജണ്ടകൾ നടപ്പാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യുഡിഎഫ് എങ്ങനെയാണ് അധികാരത്തിലേറിയതെന്ന് എല്ലാവരുമൊന്ന് കാണണം. മതനിരപേക്ഷതക്ക് വിട്ടുവീഴ്ച കാണിക്കാത്ത നാടായിരുന്നില്ലേ ഇത്. അവിടെയാണ് എല്ലാവരും എതിർക്കുന്ന വന്ദേമാതരത്തിന്‍റെ പൂർണരൂപം ചൊല്ലിയത്. ആരെ പ്രീണിപ്പിക്കാനാണ് ഇതെല്ലാം? ആർഎസ്എസ് നയം സ്വീകരിച്ചതിനാലല്ലേ ഇങ്ങനെ സംഭവിച്ചത്. എല്ലാത്തിനും ഗവർണർ നിർബന്ധിച്ചത് കൊണ്ടാണെന്നാണ് അവർ കാരണമായി പറയുന്നത്. ഇതെങ്ങനെ വിശ്വസനീയമായ ന്യായമാകും?’ പിണറായി ചോദിച്ചു.

أحدث أقدم