കല്ലിശ്ശേരി റെയിൽവേ പാലത്തിനു താഴെ നിന്ന് ചൂണ്ടയിൽ കുടുങ്ങിയത് ചാക്ക്; തുറന്നപ്പോൾ തലയോട്ടി


ആലപ്പുഴ: ചാക്കിൽ കെട്ടിയ നിലയിൽ പമ്പയാറ്റിൽ നിന്നും തലയോട്ടി കണ്ടെത്തി. കല്ലിശ്ശേരി റെയിൽവേ പാലത്തിനു താഴെ നിന്നാണ് ചാക്ക് ലഭിച്ചത്. ചൂണ്ടയിടാൻ എത്തിയവർക്ക് ചൂണ്ടയിൽ കുടുങ്ങിയ നിലയിൽ ചാക്ക് ലഭിക്കുകയായിരുന്നു. തുടർന്ന് ഇവർ കരയ്‌ക്കെത്തിച്ച് തുറന്ന് നോക്കിയപ്പോഴാണ് ഉള്ളിൽ തലയോട്ടിയും തുണിക്കഷ്ണങ്ങളും കണ്ടത്. വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. അസ്ഥിക്കൊപ്പം പൂജാസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് കണ്ടെത്തിയ വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു

أحدث أقدم