മലപ്പുറം വണ്ടൂർ കാപ്പിലിൽ രണ്ടു ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. കാപ്പിൽ സ്വദേശികളായ വിശാഖ്, ജിതിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരുടെയും കൈയ്ക്കാണ് വെട്ടേറ്റത്. കാപ്പിൽ ടൗണിൽ വച്ചാണ് ആക്രമണം നടന്നത്. ഇരുവർക്കും വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആക്രമണത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണന്ന് ബിജെപി ആരോപിച്ചു.