ഓഫീസിലെ ജീവനക്കാരെപ്പോലെ കൃത്യസമയത്ത് എത്തുകയും പോവുകയും ചെയ്തിരുന്ന ഇയാൾക്ക് ഓഫീസിൽ സ്വന്തമായി മേശയും കസേരയും കമ്പ്യൂട്ടറും വരെ അനുവദിച്ചിട്ടുണ്ടായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ ഇയാൾ ഓവർസിയറുടെ കമ്പ്യൂട്ടറിൽ ഔദ്യോഗിക ജോലികൾ ചെയ്യുകയായിരുന്നു.
ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ പാസായ ഇയാൾ 30 വർഷം മുൻപാണ് അപ്രന്റീസായി ഇവിടെയെത്തുന്നത്. പിന്നീട് ഓവർസിയർമാരും എൻജിനിയർമാരും ചെയ്യേണ്ട സാങ്കേതിക ജോലികൾ വരെ ഇയാൾ നേരിട്ട് ചെയ്തുപോന്നു. കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനും ഉദ്യോഗസ്ഥർക്കായി ക്രമക്കേടുകൾ നടത്തുന്നതിനും ഇയാൾ പ്രധാന ഇടനിലക്കാരനായി പ്രവർത്തിച്ചതായാണ് റിപ്പോർട്ട്. കൂടാതെ, പി.ഡബ്ല്യു.ഡി ജീവനക്കാരൻ എന്ന വ്യാജേനയാണ് ഇയാൾ പുറംലോകത്ത് ഇടപെട്ടിരുന്നത്. രാഷ്ട്രീയ സ്വാധീനവും സംരക്ഷണവും: വിവിധ റോഡ്, പാലം ഉദ്ഘാടനങ്ങളിൽ ഉദ്യോഗസ്ഥർക്കൊപ്പം സജീവ സാന്നിധ്യമായിരുന്ന ഇയാൾ, ഇടതു സംഘടനകളുടെ സമരങ്ങളിലും പങ്കെടുത്തതായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. വർഷങ്ങളായി നിരവധി എൻജിനിയർമാർ മാറിവന്നിട്ടും ആരും ഇയാളെ പുറത്താക്കാൻ തയ്യാറായില്ല