14-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പരാതി…66-കാരൻ അറസ്റ്റിൽ…


പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപം കോടമ്പുഴ താമസിക്കുന്ന പഴനിയില്‍പടി വീട്ടില്‍ അബൂബക്കറി(66) നെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ 14ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. 14 വയസ്സുള്ള വിദ്യാര്‍ത്ഥിയെ ഭക്ഷണവും, പണവും തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അബൂബക്കര്‍ പുഴക്കടവിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കോടമ്പുഴ കടവില്‍ അടുപ്പിച്ചിരുന്ന തോണിയില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

വിദ്യാര്‍ത്ഥി തന്നെയാണ് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും എസ്‌ഐ മിഥുനിന്റെ നേതൃത്വത്തില്‍ ഇയാളെ കോടമ്പുഴയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

أحدث أقدم