കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട കാർ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു: 2 പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗത്ത് നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. മറ്റൊരു കാറിലും ഇടിച്ചു.
അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് പേർക്ക് പരുക്കേറ്റു.കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശികളായ ബിജു ,അപർണ എന്നിവർക്കാണ് പരുക്കേറ്റത്.ഇരുവരുടെയും കാലുകൾക്കാണ് പരുക്ക്. ഇവരെകാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.  ദേശീയപാതയിലൂടെ എത്തിയ കാർ ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡ് വക്കിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ  ഇടിച്ചാണ് നിന്നത്. .ഇടിയുടെ ആഘാതത്തിൽ പാർക്ക് ചെയ്തിരുന്ന കാറിനും കാര്യമായ കേട്പാടുണ്ടായി.
أحدث أقدم