✒️ സജീവ് ശാസ്താരം
( ചങ്ങനാശ്ശേരി )
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്തു വരുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് ശാസ്താരം .. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്ക് സജീവ് ശാസ്താരവുമായി ബന്ധപ്പെടേണ്ട നമ്പർ
📞 96563 77700
അശ്വതി: സാമ്പത്തികമായ വിഷമതകൾ നേരിടും , തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കും, പ്രതിസന്ധികളെ അതിജീവിക്കും.
ഭരണി: വിശ്രമം കുറഞ്ഞിരിക്കും , സുഹൃത്തുക്കളുമായി കലഹ സാദ്ധ്യത , ചെലവ് അധികരിച്ചു നിൽക്കുന്ന വാരമായിരിക്കും , ദീർഘ യാത്രകൾക്ക് മുതിരരുത്.
കാർത്തിക: പ്രവർത്തന വിജയം കൈവരിക്കും, മേലധികാരികൾ ,തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ , യാത്രകൾ വേണ്ടിവരും , ആരോഗ്യപരമായ വിഷമതകൾ.
രോഹിണി: തൊഴിൽ രംഗത്ത് അനുകൂല സാഹചര്യങ്ങൾ ഒരുങ്ങും, തൊഴിൽപരമായ യാത്രകൾ, പുതിയ സുഹൃദ്ബന്ധങ്ങൾ, മാനസിക സന്തോഷം ലഭിക്കുന്ന വാരമാണ്.
മകയിരം: ഗൃഹ നിമ്മാണത്തിൽ തടസ്സം , ധനപരമായി വാരം നന്നല്ല , കർമ്മ രംഗത്ത് ഉന്നതി, സൗഹൃദങ്ങളിൽ ഉലച്ചിൽ.
തിരുവാതിര: കാര്യപുരോഗതി കൈവരിക്കും, തൊഴിൽ പരമായി വാരം അനുകൂലമാണ്,രോഗശമനം കൈവരിക്കും , പ്രവർത്തനങ്ങളിൽവിജയം .
പുണർതം: മനസ്സിന് സന്തോഷംനൽകുന്ന വാർത്തകൾ ശ്രവിക്കും, കുടുംബ സൗഖ്യ വർദ്ധന, ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി .
പൂയം: രോഗദുരിതത്തിൽശമനം,മാനസിക സുഖവർദ്ധന,പ്രവർത്തനങ്ങളിൽ നേട്ടം കർമ്മരംഗത്ത് നേട്ടങ്ങൾ , കടബാധ്യതകളിൽ നിന്ന് മോചനം.
ആയില്യം: അവിചാരിത ധനലാഭം ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം,കുടുംബ സൗഖ്യം , ബന്ധുജനസമാഗമം
മകം:മംഗളകർമ്മങ്ങളിൽ സംബന്ധിക്കും ,ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്, സുഹൃദ് സഹായം ലഭിക്കും.
പൂരം:മനസ്സിൽ അനാവശ്യ ചിന്തകൾ,ഗൃഹസുഖംകുറയും,പ്രവർത്തന വിജയം കൈവരിക്കും, ബന്ധു ക്കളെകൊണ്ട് ബുദ്ധിമുട്ടുകൾ, തൊഴിൽ രംഗത്ത് ഒറ്റപ്പെടും.
ഉത്രം:യാത്രകൾവേണ്ടിവരും,വാതജന്യ രോഗാരിഷ്ടതകൾ,വാഹനം മാറ്റിവാങ്ങുവാൻ ആലോചിക്കും,പ്രണയ ബന്ധങ്ങളിൽ തിരിച്ചടികൾ.
അത്തം: വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണംവര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും. വാഹനം വാങ്ങുന്നതിന് വാരം അനുകൂലം.
ചിത്തിര: വ്യവഹാരവിജയംപ്രതീക്ഷിക്കാം,സ്വജനങ്ങളിൽ നിന്നുള്ള പിന്തുണ വർദ്ധിക്കും. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും .
ചോതി:ആരോഗ്യപരമായി അനുകൂലം,വിവാഹംവാക്കുറപ്പിക്കും,തൊഴിൽ പരമമായ മാറ്റങ്ങൾ, അനാവശ്യമായ മാനസിക ഉത്ക്കണ്ഠ .
വിശാഖം:കുടുംബത്തിൽ മംഗളകർമ്മങ്ങൾനടക്കും,തൊഴിൽരംഗത്ത്അന്യരുടെ ഇടപെടൽ, ആരോഗ്യപരമായി വാരം പ്രതികൂലം,യാത്രകൾവേണ്ടിവരും.
അനിഴം:വാഹനവിൽപ്പനയിലൂടെ ധനലാഭം ,സുഹൃദ് സഹായംലഭിക്കും,തൊഴിലിൽഅനുകൂലമായ സാഹചര്യം,പ്രവർത്തനവിജയംകൈവരിക്കും .
തൃക്കേട്ട:ആരോഗ്യപരമായി അനുകൂലമല്ല , ചെറിയ രോഗാരിഷ്ടതകളുണ്ടാവും , സാമ്പത്തികപരമായ വിഷമതകൾ അലട്ടും, ഭാര്യാഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ, വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
മൂലം:മാനസിക സന്തോഷം കുറഞ്ഞുനിക്കുന്ന കാലമാണ്തൊ, ഴിൽപരമായ അലച്ചിൽ വർദ്ധിക്കും,ആരോഗ്യ കാര്യത്തിൽ ശ്രദ്ധകുറയും,സന്താനങ്ങളുടെവിദ്യാഭ്യാസത്തിനായി പണച്ചെലവ്.
പൂരാടം:നിലനിന്നിരുന്നതടസ്സങ്ങൾമാറും,സാമ്പത്തികമായി ചെറിയനേട്ടം, പ്രവർത്തനമാന്ദ്യം അനുഭവപ്പെടും,എല്ലാ കാര്യത്തിലും അധികശ്രദ്ധപുലർത്തുക.
ഉത്രാടം:ദാമ്പത്യ കലഹംശമിക്കും,ഉദരരോഗസാദ്ധ്യത,സ്വകാര്യസ്ഥാപനത്തിൽ തൊഴിൽ ലഭിക്കാൻ സാദ്ധ്യത,സാമ്പത്തിക മായി വാരം അനുകൂലമല്ല .
തിരുവോണം:ആരോഗ്യവിഷമതകൾ നേരിടും,ഔഷധസേവവേണ്ടിവരും,സഞ്ചാരക്ലേശം അനുഭവിക്കും,തൊഴിൽ രംഗത്ത് സഹപ്രവർത്തകരുമായി ഭിന്നതകൾ .
അവിട്ടം:വിദേശതൊഴിൽ ശ്രമത്തിൽ അനുകൂലമറുപടികൾ,യാത്രകൾ വഴിനേട്ടം,കടങ്ങൾ വീട്ടുവാൻ സാധിക്കും,സുഹൃത്തുക്കൾക്കായി പണച്ചെലവ് .
ചതയം:കുടുംബപരമായപ്രശ്നങ്ങൾ,വിവാഹംകാര്യത്തിൽ തീരുമാനം,തൊഴിൽ പരമമായ ചെറിയ മാറ്റങ്ങൾ,പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും.
പൂരുട്ടാതി:ബന്ധുജനങ്ങൾക്ക് രോഗബാധാ സാദ്ധ്യത , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, സാമ്പത്തികപരമായി വാരം അനുകൂലം, അനാവശ്യ വാഗ്വാദങ്ങളിൽ ഏർപ്പെടും.
ഉത്രട്ടാതി: ബിസിനസ്സിൽ നിന്ന് ധനലാഭം , തൊഴിലിൽ അനുകൂലമായ സാഹചര്യം. പരീക്ഷകളിൽ വിജയം കൈവരിക്കും , പൊതുപ്രവർത്തനത്തിൽ വിജയം.
രേവതി: സന്താനങ്ങൾക്ക് അസുഖങ്ങൾ ബാധിക്കും , കുടുബപ്രശ്നങ്ങളിൽ ശമനം , തൊഴിൽ മേഖല ശാന്തമാകും, വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.