നക്ഷത്രഫലം 2026 ജൂലൈ 26 മുതൽ ആഗസ്റ്റ് 01 വരെ


 
✒️ സജീവ് ശാസ്താരം 
      ( ചങ്ങനാശ്ശേരി ) 
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്തു വരുന്ന  ജ്യോതിഷ പണ്ഡിതനാണ് സജീവ് ശാസ്താരം .. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്ക് സജീവ് ശാസ്താരവുമായി ബന്ധപ്പെടേണ്ട നമ്പർ 
📞 96563 77700



അശ്വതി : ഗുണദോഷസമ്മിശ്രമായ ഫലങ്ങള് നിലനില്ക്കുന്നു. തൊഴിൽപരമായ  അനുകൂലമാണ് . ജോലി സംബന്ധമായി  സ്വദേശം വിട്ടുനില്ക്കേണ്ടിവന്നേക്കാം.  സാമ്പത്തികനേട്ടമുണ്ടാകും  ഉണ്ടാവുക. തര്ക്കങ്ങളില് മധ്യസ്ഥം വഹിക്കേണ്ടിവരും . 
ഭരണി  : അവിചാരിത ധനലാഭം.  അന്യദേശവാസം വേണ്ടിവരും. സാമ്പത്തികവിഷമതകള് ശമിക്കും. പുണ്യസ്ഥലങ്ങള് സന്ദര്ശിക്കും. സന്താനങ്ങള്ക്കായി പണം ചെലവിടും.  ധനപരമായ നേട്ടം .  

കാർത്തിക : ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില് സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്തില് വിജയം. നേട്ടങ്ങള് മനസന്തോഷം നല്കും. ഉത്തരവാദിത്തങ്ങള് വർദ്ധിക്കും . 
രോഹിണി :  അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. ജീവിതസുഖം വര്ധിക്കും. സ്വന്തം കഴിവിനാല് കാര്യങ്ങള് സാധിക്കും. ദീര്ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള് വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവില് നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും.

മകയിരം  : നിമനസ്സിൽ ഉദ്ദേശിച്ച  കാര്യങ്ങൾ  സാധിക്കുകയില്ല , ആരോഗ്യസ്ഥിതിമോശമായിരിക്കും, മൂത്രായശ രോഗങ്ങൾ പിടിപെടാം, പണച്ചെലവധികരിക്കും അനാവശ്യ പണച്ചെലവ്  നേരിടും. ദീഘ ദൂരയാത്രകൾ വേണ്ടിവരും . 

തിരുവാതിര  : സാമ്പത്തികമായ വിഷമതകൾ ശമിക്കും  ,ആരോഗ്യപരമായി ഉന്മേഷം  , തൊഴിൽ രംഗം പുഷ്ടിപ്പെടും.വാഗ്വാദങ്ങളിൽ ഏർപ്പെടും ,  പ്രേമ ബന്ധങ്ങളിൽ അനുകൂല തീരുമാനങ്ങൾ .  പുതിയ വാഹനം വാങ്ങുവാൻ ആലോചിക്കും . 

പുണർതം : അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും , വ്യവഹാരങ്ങളിൽ തിരിച്ചടികൾ, പുണ്യ സ്ഥല സന്ദർശനം , പരിശ്രമത്തിനു തക്ക ഫലം ലഭിക്കും , ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, വാക്കു തർക്കങ്ങൾ, തൊഴിൽ രംഗത്ത് നേട്ടങ്ങൾ.

പൂയം  : ആയുധം, അഗ്നി ഇവയാൽ പരുക്കുകൾക്കു സാദ്ധ്യത , സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി, പണമിടപാടുകളിൽ നഷ്ടം, ബിസിനസ്സിൽ നേരിയ എതിർപ്പുകൾ. ദാമ്പത്യ കലഹം അവസാനിക്കും .

ആയില്യം  : ബന്ധുക്കൾ തമ്മിൽ ഭിന്നത , സഞ്ചാരക്ലേശം വർദ്ധിക്കും , കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും , വാഹനത്തിന്  അറ്റകുറ്റപ്പണികൾ. 

മകം  : രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും. ഏര്പ്പെടുന്ന കാര്യങ്ങളില് വിജയം. 
വിദ്യാഭ്യാസപരമായും തൊഴില്പരമായും ഉയര്ന്നവിജയം കൈവരിക്കും. സുഹൃദ് -ബന്ധു ജന സമാഗമം .
പൂരം : ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള് നിമിത്തം നേട്ടം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള് നടത്തും.

ഉത്രം  :  വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്ധിക്കും. പുണ്യസ്ഥലങ്ങള് സന്ദര്ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. സമ്മാനങ്ങള് ലഭിക്കുവാന് ഇടയുണ്ട്. 

അത്തം  : അപ്രതീക്ഷിത ചെലവുകള് വര്ധിക്കും. ധനകാര്യസ്ഥാപനങ്ങളില് നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്ക്കിടെ ധനനഷ്ടം സംഭവിക്കാനും സാധ്യത. ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും.  ഭവനമാറ്റത്തിന് സാധ്യത. ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും.  
ചിത്തിര :  തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസങ്ങള് മാറും.   പുതിയ സംരംഭങ്ങളില് ഏർപ്പെടുന്നതിന്  അവസരമൊരുങ്ങും . യാത്രകള് വഴി നേട്ടം. ഭവനനിര്മാണം പൂര്ത്തീകരിക്കും. രോഗാവസ്ഥയില് കഴിയുന്നവര്ക്ക് ആശ്വാസം ലഭിക്കും. 

ചോതി  : ഉദ്യോഗാര്ഥികള്ക്ക് സമയം അനുകൂലമാണ്. താല്ക്കാലിക ജോലി സ്ഥിരപ്പെടും. പണമിടപാടുകളില് നഷ്ടങ്ങള്ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. മംഗളകര്മങ്ങളില് സംബന്ധിക്കും. ഗൃഹനിര്മാണത്തില് പുരോഗതി കൈവരിക്കും. 

വിശാഖം  : വിദ്യാര്ഥികള്ക്ക് പഠനത്തില് മികവുപുലര്ത്താന് സാധിക്കും.  ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്ക്ക് ഉത്തമജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല് പരിക്കേല്ക്കുവാന് സാധ്യതയുണ്ട്. ഗുണാനുഭവങ്ങള് വര്ധിച്ചുനില്ക്കും. 
അനിഴം : ഏര്പ്പെടുന്ന പ്രവര്ത്തനങ്ങളില് വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള് ശമിക്കും.  സഹോദരങ്ങളില്നിന്നുള്ള സഹായം ലഭിക്കും. തൊഴിലില് ഉത്തരവാദിത്വം വര്ധിക്കും. പ്രണയസാഫല്യമുണ്ടാകും. തൊഴിൽപരമായ  യാത്രകള് വേണ്ടിവരും. 

തൃക്കേട്ട : തൊഴിലില് നിന്നുള്ള നേട്ടങ്ങള് കൈവരിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും. സുഹൃത്തുക്കള്വഴി കാര്യസാധ്യം. പൊതുപ്രവര്ത്തനങ്ങളില് നേട്ടം. . . സാമ്പത്തികബുദ്ധിമുട്ട് മൂലം മാറ്റിവെച്ച കാര്യങ്ങൾ പുനരാരംഭിക്കുവാൻ  കഴിയും . ഏറ്റെടുത്ത ജോലികൾ  പൂർത്തീകരിക്കും. 

മൂലം : ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും ,  ഭാഗ്യ പരീക്ഷണങ്ങളിൽ ധന നഷ്ടം . കർമ്മ രംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ യോഗം, തൊഴിൽപരമായ അവസര നഷ്ടം. യാത്രകൾ, ബന്ധുക്കളെ സന്ദർശിക്കും , ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും.
പൂരാടം : കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, മാതാവിന് അരിഷ്ടത.സുഹൃദ് സഹായം വർദ്ധിക്കും , സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം വർദ്ധിക്കും ,  തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ ശമനം, പൂർവിക സ്വത്തിന്റെ ലാഭം.

ഉത്രാടം :   ഗൃഹനിർമ്മാണത്തിൽ പുരോഗതി,  സംസാരത്തിൽ അധിക ശ്രദ്ധ പുലർത്തുക , അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം, പഠനത്തിൽ ശ്രദ്ധ വർദ്ധിക്കും. കുടുംബസുഹൃത്തുക്കളില് നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്കാര്യങ്ങള്ക്കായി പണം ചെലവഴിക്കും . 
തിരുവോണം :  കൃഷിപ്പണിയില് താത്പര്യം വര്ധിക്കും. മോഷണം പോയ വസ്തുക്കള് തിരികെ കിട്ടും.തൊഴില്രംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും.   തൊഴിൽരംഗത്ത് നിലനിന്നിരുന്ന അനശ്ചിതത്വം മാറും. ബന്ധുക്കള്വഴി കാര്യലാഭം. 

അവിട്ടം : സ്നേഹിക്കുന്നവരില് നിന്ന് എതിര്‍പ്പ് നേരിടും.  ഒന്നിലധികം തവണ ദീര്‍ഘയാത്രകള് വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില് തിരിച്ചടികള് നേരിടും. ഇഷ്ടജനങ്ങള്‍ക്ക് തൊഴില്‍പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്‍ശനം.

ചതയം : പ്രധാന ദേവാലയങ്ങളില് വഴിപാട് കഴിക്കുവാനവസരം. കടങ്ങള് വീട്ടുവാന് സാധിക്കും.ഭക്ഷണസുഖം വര്ധിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും. രോഗശമനം ഉണ്ടാകും.  മനസിന്റെ മ്ലാനത മാറും . ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി പൂർത്തീകരിക്കും . 
പൂരുരുട്ടാതി : പലതരത്തില് നിലനിന്നിരുന്ന വിഷമതകള്ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്ഗങ്ങളില് ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില് നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസില് നേട്ടങ്ങള്. 

ഉത്രട്ടാതി :  മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും.  ബന്ധുജനങ്ങളില് നിന്നുള്ള അനുഭവങ്ങള് കിട്ടും. 
രേവതി :  രോഗാവസ്ഥയിലുള്ളവര്ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള് പുതുതായി വാങ്ങും. സുഹൃത്തുക്കള്ക്കായി പണം ചെലവഴിക്കേണ്ടിവരും. ഗുശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള് ശമിക്കും. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് പ്രശസ്തി.
أحدث أقدم