സിജെപി സമരവേദിയില്‍ 2873 ക്രിമിനലുകള്‍ എത്തിയതായി ഡല്‍ഹി പൊലീസ്….


        

ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി സമരവേദിയില്‍ 2873 ക്രിമിനലുകള്‍ എത്തിയതായി ഡല്‍ഹി പൊലീസ്. ജൂലൈ 20-നും 25-നും ഇടയിലാണ് ഇവര്‍ ജന്തര്‍ മന്തറില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ക്യാമറകള്‍ വഴിയാണ് ക്രിമിനലുകളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചു. അക്രമ സംഭവങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകം, ലൈംഗിക അതിക്രമം, പോക്‌സോ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരില്‍ ചിലര്‍ സമരവേദിയില്‍ പലതവണ വന്നിരുന്നതായും പൊലീസ് അറിയിച്ചു. 

        

Previous Post Next Post