ഇടമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി



റാന്നി ഇടമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടമുറി തോമ്പിക്കണ്ടം കൊല്ലരേത്തു വീട്ടിൽ സാമൂവലിന്റെ മകൻ റോയ് സാമൂവൽ (49) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടമുറി പാലം ജംങ്ഷന് സമീപമുള്ള പഴമണ്ണിൽ ബിജുവിന്റെ റബ്ബർ വ്യാപാര കടയുടെ മുൻപിലാണ് മൃതദേഹം കാണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന. സംഭവത്തിൽ റാന്നി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post